
കടമത്ത്: കടമത്ത് ഫെസ്റ്റ് 2025-നോട് അനുബന്ധിച്ച് ദ്വീപ് നിവാസികൾക്കായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്തമായ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലുമായി (Dr. Agarwals Eye Hospital) സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഡിസംബർ 26, 27, 28 തീയതികളിൽ കടമത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിറിലാണ് ക്യാമ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുക.

















