
ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് സ്വദേശിയും പുരസ്കാര ജേതാവുമായ നമീദ് ഇസ്മാഈലിനെ ആന്ത്രോത്ത് മർച്ചന്റ്സ് അസോസിയേഷൻ (എ.എം.എ) ആദരിച്ചു. അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്ത ‘ദി ടൈഡ് വിൽ റൈസ്’ (The Tide Will Rise) എന്ന ശ്രദ്ധേയമായ നോവലിനെ മുൻനിർത്തിയാണ് ആദരം നൽകിയത്. നിലവിൽ ആന്ത്രോത്ത് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന നമീദ് ഇസ്മാഈലിനെ, അസോസിയേഷൻ പ്രസിഡൻ്റ് കെ.സി. മുനീറിൻ്റെയും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിലാണ് ആദരിച്ചത്. ദ്വീപിൻ്റെ അഭിമാനമായി മാറിയ എഴുത്തുകാരന് നൽകിയ ഈ സ്വീകരണം ആന്ത്രോത്തിലെ വ്യാപാരി സമൂഹത്തിന് വലിയ പ്രചോദനമായി.

















