
കടമത്ത്: നാടിന്റെ പൊതുവികസന വിഷയങ്ങൾ ചർച്ച ചെയ്യുന്ന ‘DevCon’ പരിപാടി ഇന്ന് രാത്രി 9 മണിക്ക് അസ്സഖാഫ ക്യാമ്പസിൽ നടക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, മത സംഘടനാ നേതാക്കൾ, ഖാസിമാർ, പ്രധാന അധ്യാപകർ, സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും.
നാടിന്റെ പൊതു പ്രശ്നങ്ങൾ കൂട്ടായി ചർച്ച ചെയ്ത് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ഇത് മൂന്നാം തവണയാണ് അസ്സഖാഫയിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ, സംഘടനാപരമായ വ്യത്യാസങ്ങൾ മാറ്റിവച്ച്, യോജിക്കാൻ കഴിയുന്ന വിഷയങ്ങളിൽ ഒന്നിച്ചുനിന്ന് മികച്ച കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനാണ് ഈ പരിപാടിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
