
അമിനി: ജീവിതത്തിലെ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് അതിജീവിച്ച സബീന ഖാലിദിന് ബിജെപി ലക്ഷദ്വീപ് ഘടകം ആദരം നൽകി. കാഴ്ചപരിമിതികളെ മറികടന്ന് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.എ ഹിസ്റ്ററിക്ക് ഉന്നതവിജയം നേടിയ സബീനയെ വീട്ടിലെത്തിയാണ് നേതാക്കൾ അനുമോദിച്ചത്. ബിജെപി സ്റ്റേറ്റ് പ്രസിഡന്റ് കെ.എൻ. കാസിമി കോയാ, സബീനയെ ആദരിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.
സബീനയുടെ ദൃഢനിശ്ചയം മറ്റുള്ളവർക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സബീനയ്ക്ക് കഴിയട്ടെയെന്ന് അവർ ആശംസിച്ചു. ഈ വിജയം നേടാൻ സബീനയെ പിന്തുണച്ച മാതാപിതാക്കളായ പീഞ്ചണ്ടം ഖാലിദ്, തട്ടിനകൽ സാറോമ്മാ എന്നിവരെയും നേതാക്കൾ പ്രത്യേകം അഭിനന്ദിച്ചു.
ഈ അംഗീകാരം തൻ്റെ തുടർപഠനത്തിന് വലിയ സഹായമാകുമെന്ന് സബീന പറഞ്ഞു. ലക്ഷദ്വീപ് ബിജെപി ഘടകത്തിൻ്റെ ഈ പിന്തുണയ്ക്ക് അവർ നന്ദി അറിയിച്ചു.
ബിജെപി ലക്ഷദ്വീപ് ഘടകം സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് സാലിഹ് പി.എം., അമിനി ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി.പി. ഖാലിദ്, ലക്ഷദ്വീപ് ബിജെപി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ പി.വി ഖാലിദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
