ഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നയങ്ങൾ എടുത്ത് കാണിച്ച് നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലക്ഷദ്വീപ് എം.പി ഹംദുള്ളി സഈദ് കൂടിക്കാഴ്ച്ച നടത്തി. ദ്വീപ് നിവാസികൾക്ക് പതിറ്റാണ്ടുകളായി കൈവശാ വകാശം ഉള്ള ഭൂമി കയ്യേറാനുള്ള തെറ്റായ നീക്കങ്ങളെപ്പറ്റി അദ്ദേഹം ആഭ്യന്തര മന്ത്രിയുമായി ചർച്ച ചെയ്തു. കൂടാതെ ലക്ഷദ്വീപിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ, മത്സ്യ ബന്ധന മേഖലയിലെ പ്രതിസന്ധികൾ, വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ, കപ്പൽ യാത്രാ ദുരിതങ്ങൾ തുടങ്ങിയവ എം.പി ആഭ്യന്തര മന്ത്രിയുമായി ചർച്ച ചെയ്യുകയും ഉചിതമായ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

ലക്ഷദ്വീപ് ജനങ്ങളുടെ അവകാശങ്ങളും ജീവിതാവശ്യങ്ങളും സംരക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണ് എന്നും ഇതിനായി താൻ നിരന്തരം ഇടപെടലുകൾ നടത്തും എന്നും എം.പി തന്റെ സാമൂഹ്യമാധ്യമ പോസ്റ്റിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here