കവരത്തി: ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ തീരദേശനിവാസികൾ ജാഗ്രത പാലിക്കണമെന്ന് ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി.

അടുത്ത 18 ആം തിയതി വരെ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ തീരത്ത് കാറ്റ് വീശാൻ സാധ്യതയുണ്ട്. കൂടാതെ മൂന്ന് മീറ്ററിലധികം ഉയരുന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ ദിവസങ്ങളിൽ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. കൂടാതെ കടലിൽ വിനോദ പ്രവർത്തനങ്ങളിലും ഈ ദിവസങ്ങളിൽ ഏർപ്പെടരുത്.

LEAVE A REPLY

Please enter your comment!
Please enter your name here