
കവരത്തി: സോഫ്റ്റ്‌വെയർ മൈഗ്രേഷൻ നടക്കുന്ന സാഹചര്യത്തിൽ 22/7/2025 ചൊവ്വാഴ്ച ലക്ഷദ്വീപ് പോസ്റ്റൽ ഡിവിഷന് കീഴിൽ വരുന്ന പോസ്റ്റ് ഓഫീസുകളിൽ പണമിടപാട്, രജിസ്ട്രേഡ് പാർസൽ, സ്പീഡ് പോസ്റ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരിക്കുന്നതല്ല എന്ന് ലക്ഷദ്വീപ് തപാൽ വകുപ്പ് അറിയിച്ചു.
ഇത് കൂടാതെ ഈ മാസം 18,19 തിയതികളിലും ഈ സേവനങ്ങൾ പരിമിതമായി മാത്രമായിരിക്കും നടത്തപ്പെടുക. ജൂലൈ 22 മുതൽ ഒരാഴ്ച കാലത്തേക്കും സേവനങ്ങൾ പരിമിതമായിരിക്കും. പൊതു ജനങ്ങൾ തപാൽ വകുപ്പുമായി സഹകരിക്കണമെന്ന് തപാൽ വകുപ്പ് അഭ്യർത്ഥിച്ചു.
