അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പുതിയ വിമാന സർവീസ്ഫ്ലൈ 91 ന് ആവേശ തുടക്കം. ഗോവയിലെ മോപ്പാ വിമാനത്താവളത്തിൽ നിന്നാണ് ഫ്ലൈ91 സർവീസ് തുടങ്ങുന്നത്. മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ വിമാന കമ്പനിയാണ് ഫ്ലൈ 91. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിയിൽ നിന്ന് ഓൺലൈനായി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

ഗോവ ആസ്ഥാനമായാണ് വിമാന കമ്പനി പ്രവർത്തിക്കുന്നത്. ഏപ്രിൽ പകുതിയോടെ മോപ-അഗത്തി സർവീസ് തുടങ്ങും. നിലവിൽ ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് അലയൻസ് എയർ ഇന്ത്യ സർവീസ് മാത്രമാണുള്ളത്. 70 പേർക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനമാണ് സർവീസ് നടത്തുക. തൃശ്ശൂർ കുന്നംകുളത്ത് കുടുംബ പേരുകൾ ഉള്ള മനോജ് ചാക്കോ ഗോവ നിവാസിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here