
കവരത്തി: അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് ശരീഫ് ഖാനെ പുറത്താക്കി ഇന്ത്യൻ യൂത്ത് കോൺഗ്രസ്. മുഹമ്മദ് ശരീഫ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദർശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും കോൺഗ്രസ് വിരുദ്ധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് സംഘടനാ നടപടി. കഴിഞ്ഞ ദിവസം NCP (SP) സംഘടിപ്പിച്ച പരിപാടിയിൽ ശരീഫ് ഖാൻ പങ്കെടുത്തിരുന്നു.
യൂത്ത് കോൺഗ്രസ് നേതൃ സ്ഥാനത്തിനു പുറമെ സംഘടനയുടെ അംഗത്വത്തിൽ നിന്നും എല്ലാ സംഘടനാ ചുമതലകളിൽ നിന്നും മുഹമ്മദ് ശരീഫ് ഖാനെ നീക്കം ചെയ്തതായി യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ അലി അക്ബർ അറിയിച്ചു.
















