
ആന്ത്രോത്ത്: ഫ്രണ്ട്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ലീഗ് മത്സരങ്ങൾ അവസാനിച്ചു. ഐ.സി.സി, ഫ്രണ്ട്സ്, ലക്കി സ്റ്റാർ, ടി.ടി.ആർ ബോക്കാ ജൂനിയേഴ്സ് എന്നീ ടീമുകളാണ് പ്ലേ ഓഫ് മത്സരങ്ങൾക്ക് അർഹരായത്. പോയിന്റ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ള ഐ.സി.സി, ഫ്രണ്ട്സ് എന്നീ ടീമുകൾ ആദ്യ ക്വാളിഫയർ മാച്ചിൽ ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിൽ വിഝയിക്കുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും.
ഐ.പി.എൽ മാതൃകയിലാണ് പ്ലേ ഓഫ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. പോയിന്റ് പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുള്ള ടീമുകളായ ലക്കി സ്റ്റാർ, ടി.ടി.ആർ എന്നീ ടീമുകൾ തമ്മിൽ എലിമിനേറ്റർ മത്സരത്തിൽ തിങ്കളാഴ്ച ഏറ്റുമുട്ടും. ഈ മത്സരത്തിൽ പരാജയപ്പെടുന്ന ടീം ടൂർണമെന്റിൽ നിന്നും പുറത്താകും. മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് യൂട്യൂബിലും ലൈവ് സ്കോർ ക്രിക് ഹീറോസിലും ലഭ്യമാണ്.
