കൊച്ചി: എൻ.സി.പി (എസ്) ലക്ഷദ്വീപ് ഘടകം നിലവിലെ സാഹചര്യത്തിൽ മറ്റൊരു പാർട്ടിയിലേക്ക് മാറാനുള്ള ഒരു ആലോചനയും നടത്തിയിട്ടില്ല എന്ന് സംസ്ഥാന അധ്യക്ഷൻ അഡ്വ. കോയാ അറഫാ മിറാജ് പറഞ്ഞു. മറിച്ച് പ്രചരിപ്പിക്കുക വാർത്തകൾ അടിസ്ഥാന രഹിതമാണ്. പാർട്ടി പ്രവർത്തകരെയും നേതാക്കളെയും പൂർണ്ണമായി വിശ്വാസത്തിലെടുത്താണ് എല്ലാ കാലത്തും പാർട്ടി മുന്നോട്ട് പോയിട്ടുള്ളത്. അതുകൊണ്ട് തന്നെ പാർട്ടിയിലെ നിർണായകമായ തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടി യൂണിറ്റ് കമ്മിറ്റികൾ മുഖേന പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ ആരായുകയും അവരുടെ വികാരങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുകയും ചെയ്യും.

ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി, അവർക്ക് വേണ്ടി നിലനിൽക്കുക എന്ന നിലപാടാണ് പാർട്ടി എക്കാലവും സ്വീകരിച്ചു പോരുന്ന രീതി. ഭാവിയിലും അതേ നിലപാട് തന്നെയായിരിക്കും പിന്തുടരുക. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പാർട്ടി പ്രവർത്തകർ വഞ്ചിതരാവരുത് എന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും നിർണ്ണായക ഘട്ടത്തിൽ, നിർണ്ണായകമായ തീരുമാനം എടുക്കേണ്ടി വന്നാൽ, തികച്ചും ജനാധിപത്യപരമായി, പാർട്ടിയുടെ താഴെ തട്ടിലുള്ള പ്രവർത്തകരുമായി കൂടിയാലോചിച്ച് മാത്രമേ അത്തരം തീരുമാനങ്ങൾ എടുക്കുകയുള്ളൂ എന്നും, നിലവിലെ സാഹചര്യത്തിൽ വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിൽ നടക്കുന്ന ഊഹാപോഹങ്ങളിൽ നിന്നും അനാവശ്യ ചർച്ചകളിൽ നിന്നും പാർട്ടി പ്രവർത്തകർ വിട്ടു നിൽക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here