ആന്ത്രോത്ത്: ലക്ഷദ്വീപ് ഡെവലപ്മെന്റ് ചാരിറ്റബിൾ ട്രസ്റ്റും മദ്രസ്സാ നൂറുൽ ഇർഫാൻ അറബിക്ക് കോളെജും, ആന്ത്രോത്ത് ആശുപത്രിയും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. ആന്ത്രോത്ത് ചീഫ് മെഡിക്കൽ ഓഫിസർ ഡോ.കെ സാലിഹ് മെഡിക്കൽ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ശിശു രോഗ വിദഗ്ധൻ ഡോ.കെ.പി ശൈക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ പ്രശസ്ത ആരോഗ്യ സ്ഥാപനങ്ങളായ രാജഗിരി ഗ്രൂപ്പ്, ആയുർസിഹ ആശുപത്രി കളമശ്ശേരി, പി.എം.സി എന്നീ കേന്ദ്രങ്ങളിലെ വിദഗ്ധ ഡോക്ടർമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ഫിസിഷ്യൻ, ശിശു രോഗ വിദഗ്ധൻ, ഗൈനക്കോളജി, റേഡിയോളജി(സ്കാനിംഗ്), ത്വക്ക് രോഗ വിദഗ്ധൻ (സ്കിൻ), യൂനാനി(വേദനകൾക്ക് പ്രത്യേക പരിചരണം), ആയുർവേദം, ഹിജാമ(ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേക സൗകര്യം) തുടങ്ങിയ ചികിത്സകളാണുള്ളത്. ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും. സേവനങ്ങൾ ആവശ്യമുള്ളവർ ആന്ത്രോത്ത് ഹോസ്പിറ്റലിൽ നേരിട്ടെത്തി ഒ.പി ടിക്കറ്റ് എടുക്കണമെന്ന് സംഘാടകർ അറിയിച്ചു.