കവരത്തി: മത്സ്യബന്ധനത്തിനിടെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് നടുക്കടലിൽ കുടുങ്ങിയ കവരത്തി ദ്വീപിൽ നിന്നുള്ള “ഇമാം അലി” എന്ന ബോട്ടിനെ ഫിഷറീസ് വകുപ്പിന്റെ ബ്ലൂഫിൻ ബോട്ട് സുരക്ഷിതമായി കവരത്തിയിൽ എത്തിച്ചു. കവരത്തി ദ്വീപിൽ നിന്നും ഏതാണ്ട് പത്ത് നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ടിന്റെ എഞ്ചിൻ പ്രവർത്തനരഹിതമായത്.

വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ ബ്ലൂഫിൻ ബോട്ട് വൈകുന്നേരം 4.40 ഓടെ കവരത്തിയിൽ നിന്നും പുറപ്പെട്ടു. കവരത്തി എൻട്രൻസിൽ നിന്നും ഏതാണ്ട് ഒൻപത് നോട്ടിക്കൽ മൈൽ ദൂരെ നിന്നാണ് ബോട്ടിനെ കണ്ടെത്തിയത്. തുടർന്ന് ബ്ലൂഫിൻ ബോട്ടിൽ കെട്ടി വെലിച്ച് രാത്രിയോടെ കവരത്തിയിൽ എത്തിക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here