ചെത്ത്ലാത്ത്: കാനറാ ബാങ്ക് സംഘടിപ്പിച്ച ചെത്ത്ലാത്ത് വാർഡ് തല ചേവാർഡ് ഫുഡ്ബോൾ ടൂർണമെന്റിൽ റഫറിയുടെ കുപ്പായമണിഞ്ഞ് അബീനാ ഇർഷാദ്. പ്രൊഫഷണൽ ഫുഡ്ബോളിൽ ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ വനിതാ റഫറിയായിരിക്കുകയാണ് ചെത്ത്ലാത്ത് ദ്വീപ് സ്വദേശിനിയായ അബീനാ ഇർഷാദ്. ആണധികാരത്തിന്റെ മേഖലയിലേക്ക് കാലെടുത്തു വെച്ചു കൊണ്ട് ചരിത്രത്തിൽ ഇടം പിടിക്കുകയാണ് അബീനാ ഇർഷാദ്. ദീർഘ നാളായുള്ള ഫുഡ്ബോൾ അഭിനിവേശം ഉൾകൊണ്ട് അബീനാ ഇർഷാദ് നടത്തിയ കഠിനമായ പരിശ്രമങ്ങളുടെ ഫലമാണ് ലക്ഷദ്വീപ് ഫുഡ്ബോൾ ചരിത്രത്തിന്റെ ഭാഗമാവാനുള്ള നിയോഗം ഉണ്ടായത്.