കൊച്ചി: തിണ്ണകരയിലെ ടെന്റ് സിറ്റി പദ്ധതി പ്രദേശത്ത് പൊളിച്ച നിസ്കാര പള്ളി പുനർ നിർമ്മിക്കണം എന്ന് ലക്ഷദ്വീപ് ഉലമാ കൗൺസിൽ ആവശ്യപ്പെട്ടു. വർഷങ്ങളായി വിശ്വാസികൾ ആരാധന നടത്തിയ പള്ളിയാണ് ടൂറിസം വികസനത്തിന്റെ പേരിൽ പൊളിക്കപ്പെട്ടത്. അമിനി ഖാളി സയ്യിദ് ഫത്തഹുള്ള മുത്തുകോയ തങ്ങൾ, അഗത്തി ഖാളി പി.ചെറിയകോയ ദാരിമി, കൽപ്പേനി ഖാളി ഹൈദരലി മുസ്ലിയാർ, കവരത്തി ഖാളി ഹംസത്ത് മുസ്‌ലിയാർ, കിൽത്താൻ നാഇബ് ഖാളി അബ്ദുൽ നാസർ ഫൈസി, ചെത്ത്ലാത്ത് ഖാളി അബ്ദുൽ ഹമീദ് മദനി, കടമത്ത് ഖാളി ഹാമിദ് മദനി, ആന്ത്രോത്ത് ഖാളി മുസ്തഫാ സഖാഫി, മദ്രസ്സാ നൂറുൽ ഇർഫാൻ അറബിക്ക് കോളെജിലെ സീനിയർ മുദര്രിസ് ഹംസക്കോയ ബാഖവി ജസരി, ഇസ്മാഈൽ മദനി, അബ്ദുൽ ഹകീം സഖാഫി, കുഞ്ഞി അഹമ്മദ് മദനി ചേത്ത്ലാത്ത്, കുട്ടളമ്മാട ചെറിയ കോയ മുസ്ലിയാർ അഗത്തി തുടങ്ങിയവർ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിലാണ് തിണ്ണകരയിലെ തകർക്കപ്പെട്ട പള്ളി പുനർ നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടത്.