കൊച്ചി: ലക്ഷദ്വീപ് യാത്രാ കപ്പലുകളുടെ സർവ്വേ നടപടികളുടെ പുരോഗതി വിലയിരുത്താൻ കൊച്ചി വില്ലിംഗ്ടൺ ഐലൻഡിലെ എം.എം.ഡി ഓഫീസ് സന്ദർശിച്ച് പ്രിൻസിപ്പൽ സർവ്വെയർ സെന്തിൽകുമാറുമായും മറ്റ് സർവ്വേയർമാരുമായും ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദ് കൂടിക്കാഴ്ച നടത്തി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്ന മുറക്ക് സർവ്വേ നടപടികൾ ദ്രുതഗതിയിൽ നടത്തുമെന്ന് സർവ്വെയർമാർ പറഞ്ഞതായി ഹംദുള്ളാ സഈദ് അറിയിച്ചു.