കവരത്തി: പുതുവത്സര പിറവി ദിനത്തിൽ ബീച്ച്, ലാഗുൺ ശുചീകരണ പരിപാടി സംഘടിപ്പിച്ച് കവരത്തിയിലെ ഒരു പറ്റം യുവാക്കൾ. കവരത്തിയിലെ പ്രമുഖ മിലാൻ സ്പോർട്സ് ക്ലബാണ് പരിപാടി സങ്കിടിപ്പിച്ചത്. മനോഹരമായ ദ്വീപിന്റെ ബീച്ചും ലാഗുണും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചാണ് ഈ പുതിവത്സരത്തിൽ തന്നെ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. യുവതയെ പുതിയ വഴിയിലേക്ക് നയിക്കാനും നാടിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ക്ലബ് ഭാരവാഹികൾ. പുതുവർഷ പുലരിയിൽ ആഘോഷങ്ങളുടെ ലഹരിയിൽ മുഴുകുന്ന യുവത്വത്തിനിടയിൽ മറ്റുള്ളവർക്ക് ഒരു മാതൃകയാവുകയാണ് മിലാൻ ക്ലബ്ബിലെ ഈ യുവ കൂട്ടായ്മ.
Home Lakshadweep പുതുവത്സര പിറവിയിൽ യൗവ്വനത്തിന്റെ മാതൃകാ പ്രവർത്തനം. ശുചീകരണ പ്രവർത്തനങ്ങളുമായി മിലാൻ സ്പോർട്സ് ക്ലബ്ബ്.