ആന്ത്രോത്ത്: തുറമുഖ വകുപ്പിലെ എം.എസ്.സി ആയ ഇ.കെ ഉബൈദുള്ളക്കെതിരായ സസ്പെൻഷൻ പിൻവലിച്ചു. കഴിഞ്ഞ ജൂലൈ 12-ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിറക്കിയിരുന്നു. തുടർന്ന് ഇദ്ദേഹം സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. സസ്പെൻഷൻ റിവ്യൂ കമ്മിറ്റി കഴിഞ്ഞ മാസം ആറാം തിയ്യതി യോഗം ചേർന്നിരുന്നു. ഈ യോഗമാണ് ഇ.കെ ഉബൈദുള്ളയുടെ സസ്പെൻഷൻ പിൻവലിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോർട്ട് സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here