കവരത്തി: കടൽ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് പ്രവർത്തനരഹിതമായതോടെ കവരത്തിയിൽ ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കപ്പൽ വെട്ടി ചുരുക്കിയതിലൂടെ സാധാരണക്കാരായ ജനങ്ങളുടെ മേൽ അപ്രഖ്യാപിത യാത്രാ വിലക്ക് അടിച്ചേൽപ്പിക്കുന്നു. അഗത്തി ദ്വീപിലേക്കുള്ള എൻട്രി പെർമിറ്റ് നൽകാത്തതിനെ തുടർന്ന് വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് യുവാക്കൾ ദുരിതത്തിലാണ്.

മദ്യ നിരോധനം നിയമപരമായി നിലനിൽക്കുന്ന ദ്വീപുകളിൽ സർക്കാരിന്റെ കീഴിൽ തന്നെ യഥേഷ്ടം മദ്യം ഇറക്കുന്നു തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ.സി.പി (എസ്) കവരത്തി ഘടകം പ്രതിഷേധ റാലി സംഘടിപ്പിച്ചു. മുതിർന്ന നേതാവും മുൻ പ്രസിഡന്റ് കം ചീഫ് കൗൺസിലരുമായ എ. കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here