കവരത്തി: ഇന്ത്യയുടെ ആതിഥേയത്വത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വേവ്‌സ് ഉച്ചകോടിയുടെ പ്രചാരണത്തിനായി ലക്ഷദ്വീപില്‍ റോഡ്‌ഷോ സംഘടിപ്പിച്ചു. തിരുവനന്തപരും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടേയും കവരത്തി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റേയും ആഭിമുഖ്യത്തിലാണ് റോഡ്‌ഷോയും പ്രദര്‍ശനവും നടത്തിയത്. കവരത്തി ഡോ. അംബേദ്കര്‍ സര്‍ക്കാര്‍ ഐടിഐയില്‍ നിന്നാരംഭിച്ച റോഡ്‌ഷോ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം സ്മിതി ഉദ്ഘാടനം ചെയ്തു.

Shri. M. Smithy, Asst. Director, CBC, Palakkad inaugurating the presentation on World Audio Visual & Entertainment Summit (WAVES) at Kavaratti, Lakshadweep.

സിബിസി ടെക്‌നികല്‍ അസിസ്റ്റന്റ് ഡോ. എം എ ജലീല്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് റിയാസ്, എസ് എ നസീമ ഗുല്‍ഷിര്‍, ഷമീം ഹസ്സന്‍,, മുഹമ്മദ് ആസിഫ് സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായുള്ള കലാപരിപാടികള്‍, മല്‍സരങ്ങള്‍, വീഡിയോ ഷോ, റാലി തുടങ്ങിയവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. വേവ്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ ചലഞ്ചുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനുള്ള അവസരങ്ങളെ കുറിച്ചും ഇവിടെ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here