കവരത്തി: ക്രിഷി വിഗ്യാൻ കേന്ദ്രം, ICAR- CMFRI, ലക്ഷദ്വീപ് കാർഷിക വകുപ്പ് എന്നി സ്ഥാപനങ്ങൾ സംയുക്തമായി നടത്തുന്ന ലക്ഷദ്വീപ് കോകോനട്ട് ഫസ്റ്റിവൽ കവരത്തി ദ്വീപിൽ സമാപിച്ചു.ലക്ഷദ്വീപിലെ മികച്ച ഓയിൽ മിൽ സ്ഥാപനങ്ങൾ, സ്റ്റാളുകൾ, ഫുഡ് റസിപ്പി ഉൾപ്പെടെയുള്ള മത്സര വിജയികളെ ചടങ്ങിൽ ആദരിച്ചു.
ഡോ. ഗ്രീൻസൻ ജോർജ് ഡയറക്ടർ ICAR- CMFRI, കൊച്ചി, സ്വാഗതം പറഞ്ഞു. ഡോ. വി. വെങ്കട്ടശ് സുബ്രഹ്മണ്യൻ കോകോ ഫെസ്റ്റിനെ കുറിച്ച് വിവരിച്ചു. ഡോ. കെ ബി ഹെബ്ബാർ, ഡോ. ദിനകരൻ അടിഗ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തിയ ചടങ്ങിൽ ഡോ. ഉദംസിംഗ് ഗൗതം ഉദ്ഘടനം ചെയ്തു. ഡോ. പി.എൻ ആനഥ് നന്ദിയും പറഞ്ഞു.
ലക്ഷദ്വീപിലെ മികച്ച ഓയിൽ മിൽ ആയി കവരത്തിയിൽ പ്രവർത്തിക്കുന്ന കോക്കോ ലാക്ക് കോകോനട്ട് പ്രോസാസിങ് യൂണിറ്റിനെ തിരഞ്ഞെടുത്തു. ആന്ത്രോത്ത് ദ്വീപിൽ പ്രവർത്തിക്കുന്ന 13 കോകോനട്ട് ഓയിൽ മിൽ രണ്ടാം സ്ഥാനം നേടി. ലക്ഷദ്വീപ് കോകോനട്ട് പ്രോസാസിങ് യൂണിറ്റ് കിൽത്താൻ മൂന്നാം സ്ഥാനം നേടി. ലക്ഷദ്വീപിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. കെ. പൂക്കോയ തങ്ങൾ (ആന്ത്രോത്ത്), ആലിക്കോയ പി എസ് (കിൽത്താൽ), പൂക്കുഞ്ഞിക്കോയ (അമിനി), കുഞ്ഞി അഹമ്മദ് മദനി എ (ചെത്ത്ലത്ത്), അക്ബർ (കൽപ്പേനി), സൈനബി (കടമത്ത്), സെയ്ദ് മുഹമ്മദ് കോയ ബി കെ (അഗത്തി), മുഹമ്മദ് സലീം യു (കവരത്തി), മുഹമ്മദ് റഹീം (കവരത്തി) എന്നിവർ മികച്ച കർഷകർക്കുള്ള അവാർഡുകൾ കരസ്ഥമാക്കി.
NCDC ന്യൂ ഡൽഹി, എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് പിള്ള, ഡോ.വെങ്കട്ട സുബ്രഹ്മണ്യൻ, ഡയരക്ടർ. ICAR- ATARI. ബംഗളൂരു, ഡോ. ഗ്രീൻസൻ ജോർജ് ഡയറക്ടർ ICAR- CMFRI, കൊച്ചി,ഡോ. ആനന്ദ് പ്രിൻസിപ്പൽ സയന്റിസ്റ്റ് കെ വി കെ. ലക്ഷദ്വീപ് ഉൾപ്പെടുന്നവർ വിജയികൾക്ക് സർറ്റിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കാർഷിക സ്ഥാപനങ്ങൾ, 10 ദ്വീപുകളിൽ നിന്നെത്തിയ കർഷകർ, വനിതാ സ്വയം സഹായ സംഘങ്ങൾ ഉൾപ്പെടെ നൂറിലതികം പ്രതിനിതികളാണ് 3 ദിവസം തുടരുന്ന എക്സിബിഷൻ, സെമിനാറുകൾ എന്നിവയിൽ പങ്കെടുത്തത്.
ഫുഡ് റസിപ്പി മത്സരത്തിൽ കവരത്തി, കടമത്ത് ദ്വീപിലെ സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ നേടി, രണ്ടാം സ്ഥാനം മിനിക്കോയ്, മൂന്നാം സ്ഥാനം കൽപ്പേനിയും കരസ്ഥമാക്കി. 3 ദിവസവും നിറപകിട്ടാർന്ന ഗാനം, ന്രത്തം, നാടകങ്ങൾ ഉൾപെടെയുള്ള കലാ പ്രഘടനങ്ങൾ വേദിയിൽ അരങ്ങേറി.