ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിനെയും അദ്ദേഹത്തിന്റെ പൈതൃകങ്ങളെയും അവഗണിക്കാനാണ് മുൻ സർക്കാരുകൾ ശ്രമിച്ചത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 2014 മുതൽ സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ‘രാഷ്ട്രീയ ഏകതാ ദിവസ്’ ആയി രാജ്യം ആചരിച്ചു വരികയാണ്. ഈ വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായുള്ള മാരത്തോണിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷദ്വീപ്, ജുനാഗർഹ്, ഹൈദരാബാദ് തുടങ്ങി നിരവധി ചെറു നാട്ടുരാജ്യങ്ങൾ ഇന്ത്യയുടെ ഭാഗമായതിനു പിന്നിൽ സർദാർ പട്ടേലിന്റെ ദീർഘവീക്ഷണവും പ്രയത്നവുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹം അർഹിക്കുന്ന അംഗീകാരങ്ങൾ മുൻ സർക്കാരുകൾ നൽകിയില്ല എന്നും, മരണത്തിന് ശേഷം നാല് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് സർദാർ പട്ടേലിന് ഭാരത് രത്ന നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.
Home Lakshadweep ലക്ഷദ്വീപ് ഉൾപ്പെടെ ഇന്ത്യയുടെ ഭാഗമായതിനു പിന്നിൽ സർദാർ വല്ലഭായി പട്ടേലിന്റെ ദീർഘവീക്ഷണമെന്ന് അമിത് ഷാ.