കോഴിക്കോട്: ഭിന്നശേഷി – വിദ്യാഭ്യാസ സാമൂഹ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഹെലൻ കെല്ലർ അവാർഡ് ജേതാവ് ശ്രീ ഉമ്മർ ഫാറൂഖ് കോഴിക്കോട് കൊളത്തറയിലെ ഭിന്ന ശേഷിക്കാർക്കുള്ള ഹയർ സെക്കൻ്റെറി സ്കൂൾ സന്ദർശിച്ച് ഭിന്നശേഷി വിദ്യാർത്ഥികളുമായി സംവദിച്ചു. ലക്ഷദ്വീപ് നിവാസികളായ ഉബൈദുള്ള, മുഹമ്മദ് ഫായിസ്, മഹ്ബൂബുൽ ഹഖ് എന്നിവരുടെ പഠനകാര്യങ്ങൾ പ്രത്യേകം ചോദിച്ചു മനസ്സിലാക്കി. ഏതു പ്രതിസന്ധികളും കഠിനപ്രയത്നത്തിലൂടെ മറികടക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും കഴിയുമെന്ന സ്വന്തം ജീവിത വിജയം സാക്ഷിയാക്കിയുള്ള അവതരണം കുട്ടികൾക്ക് ആവേശമായി.
ലക്ഷദ്വീപിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെ ഉന്നത പഠനം ഉറപ്പുവരുത്താൻ സ്ക്രീനിംഗ് ക്യാമ്പുൾപ്പടെ വേണ്ട കാര്യങ്ങൾ ചെയ്യുമന്ന് ഫാറൂഖ് പറഞ്ഞു.
ലക്ഷദ്വീപിൽ നിന്നുള്ള കായികപ്രതിഭകൾക്ക് പോത്സാഹനങ്ങൾ ഏർപ്പെടുത്തുമെന്ന് ശ്രീ.ഫാറൂഖ് ഉറപ്പു നൽകി.
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ വി.കെ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ നൂറുദ്ദീൻ കോയ, അധ്യാപകരായ ഷബീർ, ഫാസിൽ, റഷീദ എന്നിവർ സംസാരിച്ചു.