കുന്നത്തേരി: സയ്യിദ് എ.ഐ മുത്തുക്കോയ തങ്ങൾ യൂണിവേഴ്സൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ എ.ഐ മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. ഖിസ്സപ്പാട്ട് മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കൊണ്ട് സി.വി ഹംസ മൗലവി മുള്ളൂർക്കര, സൂഫി ഗാന രചനാ രംഗത്തെ നിസ്തുലമായ സംഭാവനകൾക്ക് അഷ്റഫ് സഅദി പാലപ്പെട്ടി, മദ്ഹ് ഗാന രചനാ രംഗത്തെ മികച്ച സംഭാവനകൾക്ക് നൗഷാദ് ബാഖവി ചിറയിൻകീഴ് എന്നിവരാണ് ഈ വർഷത്തെ അവാർഡുകൾക്ക് അർഹമായത് എന്ന് ജൂറി ചെയർമാൻ കെ.പി സയ്യിദ് ഫളൽ തങ്ങൾ അറിയിച്ചു. 15001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങൾ. സൂഫി ഗാന മേഖലയിലെ പ്രമുഖരായ എം.എച്ച് വെള്ളുവങ്ങാട്, എൻ.എ ഗഫൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ഈ മാസം 26-ന് ആലുവ കുന്നത്തേരി മദ്റസാ നൂറുൽ ഇർഫാൻ അറബിക് കോളേജിൽ നടക്കുന്ന അവാർഡ് സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും. അവാർഡ് സമ്മേളനത്തോടനുബന്ധിച്ച് സൂഫി ഗാനാലാപന മത്സരവും നടക്കും. സൂഫി ഗാനാലാപന മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് യഥാക്രമം ₹10001, ₹7501, ₹5001 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here