കവരത്തി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലക്ഷദ്വീപ് ഇൻഫോർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ സെൽഫി മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യൻ ദേശീയ പതാകയുമായി നിൽക്കുന്ന സെൽഫി ഫോട്ടോകളാണ് മത്സരത്തിനായി അയക്കേണ്ടത്. ഒന്നാം സമ്മാനമായി ₹2000, രണ്ടാം സമ്മാനമായി ₹1500, മൂന്നാം സമ്മാനമായി ₹1000 എന്നിങ്ങനെയാണ് നൽകുക. ഹൈ ഡെഫിനിഷൻ (എച്ച്.ഡി) ഫോട്ടോകൾ ആഗസ്റ്റ് പതിനഞ്ചിന് രാത്രി 11 മണിക്ക് മുൻപായി 9995957786 എന്ന നമ്പറിൽ പേരും, ദ്വീപും ഉൾപ്പെടെ ചേർത്ത് വാട്സാപ്പ് വഴി അയക്കേണ്ടതാന്.