ചേത്ത്ലാത്ത്: വയനാടിന് വേണ്ടി ചേത്ത്ലാത്ത് എൻ.സി.സി, എൻ.എസ്.എസ് വിദ്യാർത്ഥികൾ സമാഹരിച്ച തുക ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ശ്രീ. ജമാലിന് കൈമാറി. ഡോ.എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, എൻ.സി.സി വിദ്യാർത്ഥികൾ ചേർന്ന് സമാഹരിച്ച ₹53,800/- രൂപയാണ് സ്കൂൾ പ്രിൻസിപ്പൽ എം.എ ഹാജറാ ബീവിയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർക്ക് കൈമാറിയത്. പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, സ്വയം സഹായ സംഘങ്ങൾ, സ്കൂൾ എസ്.എം.സി, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി ചേത്ത്ലാത്ത് ദ്വീപിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങൾ ധനസമാഹരണത്തിൽ നിസ്സീമമായി സഹകരിച്ചതായി പ്രിൻസിപ്പൽ ഹാജറാ ബീവി അറിയിച്ചു.