ഡൽഹി: രാജ്യത്തെ സമ്പൂർണ്ണ പ്രതിരോധ കുത്തിവെപ്പിൽ ലക്ഷദ്വീപ് ഒന്നാമത്. ഹെൽത്ത് മാനേജ്മെന്റ് ഇൻഫോർമേഷൻ സിസ്റ്റത്തിന്റെ കണക്കുപ്രകാരം 108.78% പേരും ലക്ഷദ്വീപിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 108.66%പേർ പ്രതിരോധ കുത്തിവെപ്പ് എടുത്ത ജമ്മു &കാശ്മീരാണ് രണ്ടാമത്. രാജ്യത്ത് മൊത്തം 93.50 % പേർ കുത്തിവപ്പെടുത്തു. തെലങ്കാന ഡൽഹി ആന്ധ്രപ്രദേശ് മിസോറാം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും പട്ടികയിൽ മുൻപന്തിയിലാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.