റിപ്പോർട്ട്: അബ്ദുൽ സലാം കെ.കെ
കവരത്തി: ലക്ഷദ്വീപിൽ ഹെപ്പറ്റൈറ്റിസ് ബി രോഗ ലക്ഷണങ്ങൾ വർധിക്കുന്നതായി ആരോഗ്യ വകുപ്പ്. അമിനി, ബിത്ര ദ്വീപുകളിലാണ് ഇത് കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് കൂടുതൽ പരിശോധനകൾ നടത്തി വരുന്നുണ്ടെന്ന് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ഹസീനാ ബീഗം ദൂരദർശൻ റിപ്പോർട്ടർ അബ്ദുൽ സലാമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.