കവരത്തി: കരാർ അടിസ്ഥാനത്തിലുള്ളതും താൽക്കാലികവുമായ നിയമനങ്ങൾക്കായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിൽ ഉന്നതതല സമിതി രൂപീകരിച്ചു. ഫിനാൻസ് സെക്രട്ടറി ചെയർമാനും, ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി അംഗവും, സ്പെഷ്യൽ സെക്രട്ടറി (സർവ്വീസസ്) അംഗവുമായാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

Advertisement

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യതയും ഏകീകരണവും ഉറപ്പുവരുത്തുന്നതിനും അത്തരം നിയമനങ്ങളുടെ കേന്ദ്രീകൃത നിരീക്ഷണം നടത്തുന്നതിനുമാണ് സമിതി രൂപീകരിച്ചത്. എല്ലാ വകുപ്പുകളും ഓഫീസുകളും കരാർ അടിസ്ഥാനത്തിലുള്ളതും താൽക്കാലികവുമായ എല്ലാ നിയമനങ്ങളും സമിതിയുടെ അനുമതിയോടെ മാത്രമേ നടത്താവൂ എന്നും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here