
അമിനി: മുഹ്‌യിസ്സുന്ന സ്ഥാപനത്തിന് കീഴിലുള്ള എം.ഇ.എസ്. സി.ക്യു പ്രീ-സ്കൂൾ ഫെസ്റ്റിന് ദ്വീപിൽ തുടക്കമായി. നാല് ദിവസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സയ്യിദ് മുഹമ്മദ് അഷ്ഫാക്ക് ജീലാനി തങ്ങൾ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ശൈഖോയ ബാഖവി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഇസ്മായീൽ സഅദിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഫയാസ് എൻ.സി. സ്വാഗതം ആശംസിച്ചു. ഇസ്മായീൽ മദനി, ഇയ്യാസ് അഹ്സനി, കരീം സഖാഫി, റാസിൻ റബ്ബാനി, കോയാ മുർത്തസ മിറാജ് തുടങ്ങിയ പ്രമുഖർ ആശംസാ പ്രസംഗങ്ങൾ നടത്തി.

പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സ്ഥാപനത്തിൻ്റെ ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. അഷ്‌റഫ് അമാനി, ജാഫർ അഹ്സനി, ഇർഫാൻ സഖാഫി, അബ്ദുഷുക്കൂർ ബാടി, സൽമാൻ സഖാഫി എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ കൈമാറി. ബാസിത്ത് സഖാഫി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
അടുത്ത നാല് ദിവസങ്ങളിലായി കുട്ടികളുടെ കലാ-കായിക കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ ഫെസ്റ്റിൻ്റെ ഭാഗമായി നടക്കും.
















