
കവരത്തി: കവരത്തി കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി വഴി നടക്കുന്ന റേഷൻ വിതരണം നാളെ (2025 ഡിസംബർ 24) മുതൽ നിർത്തിവെക്കുമെന്ന് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു.
റേഷൻ വിതരണത്തിൽ പുതിയതായി നടപ്പിലാക്കിയ പരിഷ്കാരങ്ങളും, സൊസൈറ്റിയുടെ പൊതുവിപണനത്തെ (General Trade) ബാധിക്കുന്ന പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്.

ഈ വിഷയത്തിൽ അധികൃതർ ഇടപെട്ട് പരിഹാരം കാണാത്ത സാഹചര്യത്തിലാണ് റേഷൻ വിതരണം നിർത്തിവെച്ചുകൊണ്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് കവരത്തി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
















