
അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ ഉദ്ഘാടനത്തിന് തയ്യാറെടുത്തിരുന്ന ടൂറിസം ഹട്ടുകൾ വൻ തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. കേരളത്തിൽ നിന്നുള്ള നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹട്ടുകൾ. ഇന്നലെ രാത്രി വൈകിയുണ്ടായ അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹട്ടുകൾ ഓല മേഞ്ഞതായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
















