
ആന്ത്രോത്ത്: കഴിഞ്ഞ റോയൽ സ്റ്റാർ നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ ലക്കി സ്റ്റാർ താരങ്ങൾ നൂർ കമ്പ്യൂട്ടറിന് വേണ്ടി കളിക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. കിൽത്താൻ ദ്വീപ് സ്വദേശിയും മുതഅല്ലിമുമായ സാജിദ് മുറാദിയുടെ ചികിത്സക്കായി ലക്ഷദ്വിപ് ഡെവലപ്മെന്റ് ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന ധനസമാഹരണത്തിലേക്ക് സമ്ളാനമായി അവർക്ക് ലഭിച്ച മുഴുവൻ തുകയും കൈമാറി. ട്രസ്റ്റിനു വേണ്ടി സിബ്അത്തുള്ള അവ്വമ്മാട തുക സ്വീകരിച്ചു. സാജിദ് മുറാദിയുടെ ചികിത്സക്കായി ഇനിയും കൂടുതൽ തുക കണ്ടെത്തേണ്ടതുണ്ട് എന്നും എല്ലാ മനുഷ്യ സ്നേഹികളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
