ആന്ത്രോത്ത്: യൂറോപ്പിലെ ബോസ്നിയ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ഫുട്ബോൾ ക്ലബായ എഫ്.കെ ആൽഫാ മോഡ്രിക്കയിൽ പരിശീലനത്തിന് അവസരം ലഭിച്ച ആന്ത്രോത്ത് ദ്വീപ് സ്വദേശി സയ്യിദ് മുഹമ്മദ് ഉബൈദുള്ളക്ക് സഹായഹസ്തവുമായി ലക്ഷദ്വിപിലെ മുംബൈ ഇന്ത്യൻസ് ഫാൻസ്. മുംബൈ ഇന്ത്യൻസ് ഫാൻസിന്റെ വാട്സാപ്പ് കൂട്ടായ്മ സമാഹരിച്ച തുക സയ്യിദ് ഉബൈദുള്ളയുടെ പിതാവ് സയ്യിദ് അബൂ സ്വാലിഹിന് മുംബൈ ഇന്ത്യൻസ് ഫാൻസ് പ്രതിനിധികൾ കൈമാറി.

ബോസ്നിയ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ഫുട്ബോൾ ക്ലബായ എഫ്.കെ ആൽഫ മോഡ്രിക്കയിൽ പരിശീലനത്തിന് അവസരം ലഭിച്ച സയ്യിദ് മുഹമ്മദ് ഉബൈദുള്ളക്ക് യാത്രക്കും താമസത്തിനും മറ്റുമായി അഞ്ചു ലക്ഷത്തിലധികം രൂപ ചിലവുണ്ട്. പരിശീലനം ആരംഭിച്ചു കഴിഞ്ഞെങ്കിലും ആവശ്യമായ തുക കണ്ടെത്താൻ സാധിക്കാത്തതിനാൽ ഇതുവരെയായും യാത്ര തിരിക്കാനായിട്ടില്ല. കായിക പ്രേമികളുടെ സഹകരണം അത്യാവശ്യമാണെന്ന് സയ്യിദ് ഉബൈദുള്ളയുടെ കുടുംബം അറിയിച്ചു.

Account Details:

SAYYID MOHAMMED SWALIH

A/C NO: 99522210007325

CANARA BANK 

ANDROTT BRANCH

IFSC: CNRB0019952

GOOGLE PAY NO: 8281355991

LEAVE A REPLY

Please enter your comment!
Please enter your name here