ന്യൂഡൽഹി: ലക്ഷദ്വീപ് എം.പിയും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായ അഡ്വ. ഹംദുള്ളാ സഈദിനെ അലിഗഢ് മുസ്ലിം സർവ്വകലാശാലാ കോർട്ട് അംഗമായി തിരഞ്ഞെടുത്തു. അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ പരമോന്നത ഗവേർണിങ്ങ് ബോഡിയാണ് സർവ്വകലാശാലാ കോർട്ട്. നിയമ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും വൈദഗ്ധ്യവും സേവനങ്ങളും പരിഗണിച്ചാണ് ഹംദുള്ളാ സഈദിനെ കോർട്ട് അംഗമായി തിരഞ്ഞെടുത്തത്. പാർലമെന്റിലെ ആകെ പത്ത് അംഗങ്ങളെയാണ് ഇപ്രകാരം അലിഗഢ് മുസ്ലിം സർവ്വകലാശാലാ കോർട്ട് അംഗങ്ങളായി തിരഞ്ഞെടുക്കാറുള്ളത്.