ന്യൂഡൽഹി: 2022 ഡിസംബറിൽ പിരിച്ചു വിടപ്പെട്ട ലക്ഷദ്വീപ് പഞ്ചായത്ത് ഇതുവരെയായി തിരഞ്ഞെടുപ്പ് നടത്താത്തതിനാൽ ജനങ്ങൾ ഏറെ ഉറ്റു നോക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടിയന്തമായി നടത്തണമെന്ന് ആവശ്യപ്പെട്ട് കിൽത്താൻ ദ്വീപ് സ്വദേശിയും മുൻ യുവ മോർച്ചാ സംസ്ഥാന അധ്യക്ഷനും, പൊതുപ്രവർത്തകനുമായ ശ്രീ. മഹദാ ഹുസൈൻ. ടി. ഐ നൽകിയ പരാതി പരിഗണിച്ചു കൊണ്ട് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയിരിക്കുകയാണ്.
ലക്ഷദ്വീപ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടിയന്തരമായി നടത്തണമെന്നും 21 ദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രീ. മഹദാ ഹുസൈനും കേന്ദ്ര മന്ത്രാലയത്തിനും നൽകണമെന്ന് നിർദേശിച്ചു കൊണ്ട് 12.11.2024 ന് ലക്ഷദ്വീപ് പഞ്ചായത്ത് വകുപ്പ് മേധാവിക്ക് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം നിർദേശം നൽകിയിരിക്കുകയാണ്. ഇത് വളരെ പ്രതീക്ഷിയോടെയാണ് ലക്ഷദ്വീപിലെ ജനങ്ങൾ ഉറ്റു നോക്കുന്നത്. മന്ത്രാലയത്തിന്റെ അടിയന്തരമായ ഈ ഇടപെടലിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് ശ്രീ. മഹദാ ഹുസൈൻ അഭിപ്രായപ്പെട്ടു.