കവരത്തി: ചേത്ത്ലാത്ത് ദ്വീപ് സ്വദേശി അബ്ദുൽ റഹ്മാനെ കാണാതായിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തി കൊണ്ടുവരാൻ ലക്ഷദ്വീപിലെ പൊതു ജനങ്ങൾക്ക് സാധിക്കാത്തത് എന്ത് കൊണ്ടിണെന്ന് ലാകട്യൂബ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ സലാഹുദ്ദീൻ പീച്ചിയത്ത് ചോദിക്കുന്നു. ലോകത്തിലെ എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുകയും പ്രധിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്ന നമ്മൾ എന്തു കൊണ്ട് ഈ വിഷയത്തിൽ ആവശ്യമായ പ്രതികരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോലും ഉയർത്തുന്നില്ല എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്. ഇനിയും നമ്മൾ നിസംഗത തുടർന്നാൽ നാളെ നമുക്ക് വേണ്ടി ശബ്ദമുയർത്താനും ആരും ഉണ്ടാവില്ല എന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here