കൽപ്പേനി: മുതിർന്ന ബി.ജെ.പി നേതാവും ആന്ത്രോത്ത് ദ്വീപ് സ്വദേശിയുമായ കെരാക്കാട നല്ലകോയ കപ്പലിൽ വെച്ച് മരണപ്പെട്ടു. എം.വി കോറൽസ് കപ്പലിൽ വെച്ചാണ് മരണം സംഭവിച്ചത്. കപ്പൽ കൽപ്പേനി ദ്വീപിൽ നിന്നും ആന്ത്രോത്ത് ദ്വീപിലേക്കുള്ള യാത്രയിലാണ്. കപ്പൽ ഇപ്പോൾ ആന്ത്രോത്ത് ദ്വീപിൽ എത്തിച്ചേർന്നിട്ടുണ്ട്. ദീർഘകാലമായി ബി.ജെ.പിയുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന നല്ലകോയ, ആന്ത്രോത്ത് കാരക്കാട് ക്ലബിന്റെയും, കാരാ ഇംഗ്ലീഷ് സ്ക്കൂളിന്റെയുംl പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഖബറടക്കം ആന്ത്രോത്ത് പടയാംപള്ളി ഖബർസ്ഥാനിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here