കവരത്തി: കവരത്തി ദ്വീപിന് പടിഞ്ഞാറ് 63 കിലോമീറ്റർ മാറി ഭുചലനം അനുഭവപ്പെട്ടതായി കേന്ദ്ര ഭൂകമ്പശാസ്ത്ര വകുപ്പ് റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 4.1 മുതൽ 5.3 വരെ തീവ്രതയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. രാത്രി 12.15 ഓടെ ആരംഭിച്ച ഭൂചലനം അരമണിക്കൂറിൽ കൂടുതൽ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. ആന്ത്രോത്ത് ദ്വീപിലുൽ ഭൂചലനം അനുഭവപ്പെട്ടതായി പറയപ്പെടുന്നു. അഗത്തി, അമിനി, കടമം ഉൾപ്പെടെ മറ്റു ദ്വീപുകളിലും പലർക്കും ഭൂചലനത്തിന്റെ അനുരണനം അനുഭവപ്പെട്ടതായി പറയപ്പെടുന്നു. തുടർചലനങ്ങൾ ഉണ്ടാവുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here