കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ തകർന്ന കൽപ്പേനി ബ്രേക്ക് വാട്ടറിന്റെ നിലവിലെ സ്ഥിതി പരിശോധിച്ച് കോടതിയെ അറിയിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഡോ. കെ.പി മുഹമ്മദ് സ്വാദിഖ് നൽകിയ റിട്ട് ഹരജിയിലാണ് കേരളാ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഡോ. സ്വാദിഖിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ലക്ഷദ്വീപ് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി കൽപ്പേനി ബ്രേക്ക് വാട്ടറിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണം. യാത്രക്കാരുടെ കയറ്റിറക്കങ്ങൾക്ക് ബ്രേക്ക് വാട്ടർ യോഗ്യമാണോ എന്ന് പരിശോധിച്ച ശേഷം വിശദമായ റിപോർട്ട് ഉണ്ടാക്കി കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 28-ന് മുൻപായി കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here