കൊച്ചി: ലക്ഷദ്വീപിലെ പരമ്പരാഗത മധുരപലഹാരമായ തേങ്ങ ഹൽവ എന്ന ‘ദ്വീപുണ്ട’ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ദേശീയ ഭൗമസൂചികയിൽ ഇടം പിടിക്കാനൊരുങ്ങുകയാണ്. ഇതിനായുള്ള നടപടികൾ ദ്വീപിലെ കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ നേ‌ത‌ൃത്വത്തിൽ തുടങ്ങി.

ഒരു ഭൂപ്രദേശത്തിന്‍റെ പ്രത്യേകതകൾ മൂലം ഉത്പന്നങ്ങൾക്കുണ്ടാകുന്ന സവിശേഷതകളാണ് ഭൗമസൂചക പദവിക്കാധാരം. മറ്റിടങ്ങളിൽ കൃഷിചെയ്യുന്ന സമാന ഉത്‌പന്നങ്ങളുമായി, രൂപഘടനയിലും രാസഘടകങ്ങളിലുമുള്ള സവിശേഷതകൾ താരതമ്യ പഠനങ്ങളിലൂടെ തെളിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഭൗമസൂചക പദവി നൽകുന്നത്. ഭൗമസൂചികയിലെത്തിയാൽ ഗുണമേന്മയ്ക്ക് ഗ്യാരന്റിയാകും. സർക്കാർ പരിരക്ഷയിൽ വാണിജ്യാടിസ്ഥാനത്തിൽ വിപണനവും നടത്താം. മറയൂർ ശർക്കര, പാലക്കാടൻ മട്ട, ആറന്മുള കണ്ണാടി, ബാലരാമപുരം കൈത്തറി, പൊക്കാളി അരി തുടങ്ങി കേരളത്തിൽ നിന്ന് ഭൗമസൂചികയിലെത്തിയ ഉത്പന്നങ്ങൾക്ക് ലോകവിപണിയിൽ മികച്ച വില്പനയുണ്ട്. തെങ്ങുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെങ്കിലും ലക്ഷദ്വീപിൽ ദ്വീപുണ്ട ഉണ്ടാക്കുന്നവരുടെ എണ്ണം കുറവാണ്. ചെറിയ ഒരു ഉണ്ടയ്ക്ക് 50 രൂപയാണ് ഇടാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here