കവരത്തി: കടമത്ത് ദ്വീപിലെ ബാക്കിയുള്ള രണ്ടു ബൂത്തുകൾ, അമിനി ദ്വീപിലെ ആറ് ബൂത്തുകളും ആന്ത്രോത്ത് ദ്വീപിലെ പണ്ടാത്ത് പ്രദേശത്തുള്ള രണ്ടു ബൂത്തുകളും എണ്ണിക്കഴിഞ്ഞു. തപാൽ വോട്ടുകൾക്ക് പുറമെ ആദ്യ രണ്ടു റൗണ്ടിലെ 20 ബൂത്തുകൾ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ളാ സഈദ് 1209 വോട്ടുകൾക്ക് മുന്നിട്ടു നിൽക്കുന്നു.
വോട്ട് നില
മുഹമ്മദ് ഫൈസൽ -8415
ഹംദുള്ളാ സഈദ് -9624
യൂസുഫ് ടി.പി – 105
കോയാ കെ – 15
നോട്ടാ – 31
ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ആന്ത്രോത്ത് ദ്വീപിലെ ബാക്കിയുള്ള ബൂത്തുകളും, കൽപ്പേനി ദ്വീപിലെ മൂന്ന് ബൂത്തുകളുമാണ് മൂന്നാം റൗണ്ടിൽ ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള ആന്ത്രോത്ത് ദ്വീപും എൻ.സി.പി.എസിന് ഭൂരിപക്ഷമുള്ള കൽപ്പേനിയിലെ ആകെയുള്ള നാല് ബൂത്തുകളിൽ മൂന്ന് ബൂത്തുകളും പൂർത്തിയാവുന്നതോടെ, മൂന്നാം റൗണ്ട് പൂർത്തിയാവുമ്പോൾ തന്നെ ഏകദേശം കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്ന് അറിയാൻ സാധിക്കും. വിവരങ്ങൾ അപ്പപ്പോൾ അറിയാൻ ദ്വീപ് മലയാളി വെബ്സൈറ്റിൽ തന്നെ തുടരുക.