കവരത്തി: സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) എഴുപത് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റിനം ഇയർ പരിപാടികളുടെ ഭാഗമായി നടന്ന ലക്ഷദ്വീപ് ചാപ്റ്റര്‍ സമ്മേളനത്തിന് കവരത്തിയിൽ സമാപനമായി. “ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം” എന്ന പ്രമേയത്തിൽ ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ വിവിധ ദ്വീപുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ സെഷനുകളിലായി എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, സെക്രട്ടറി ഡോ:ഏ.പി അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം, ഡോ: അബ്ദു സലാം മുസ്ലിയാര്‍ ദേവർഷോല, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ആർ.പി ഹുസൈന്‍, അബ്ദുൽ കലാം മാവൂര്‍ തുടങ്ങിയവർ നേതൃത്വം നല്‍കി.
സമ്മേളനത്തിൽ എസ്.വൈ.എസ് ലക്ഷദ്വീപ് ഘട്ടത്തിന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അധ്യക്ഷനായി സയ്യിദ് സഹീർ ഹുസൈൻ ജീലാനി തങ്ങളെയും, ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഹാഷിം അഹ്സനി കവരത്തിയെയും, ഫൈനാൻസ് സെക്രട്ടറിയായി മുഹമ്മദ് ഹാഷിം സഖാഫി ആന്ത്രോത്തിനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ. വൈസ് പ്രസിഡണ്ട്: മുജീബ് റഹ്മാൻ സഖാഫി അമിനി, സയ്യിദ് മുഹ്സിൻ ആന്ത്രോത്ത്. സെക്രട്ടറിമാർ: പി. അബ്ദുൽ ബാരി അഗത്തി, അബ്ദുൽ സമദ് എൻ.പി കിൽത്താൻ, ഇസാമാഈൽ അശ്റഫി ചെത്ത്ലാത്ത്, സി.എം മുഹമ്മദ് ഷഫീഖ് കവരത്തി, എസ്.വി.എസ്.എം അലാവുദ്ദീൻ ആന്ത്രോത്ത്.