ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കും പ്രവർത്തനശൈലിക്കുമെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (LSA). കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പോലൊരു ഭരണഘടനാ സ്ഥാപനത്തിന്റെ സുതാര്യതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും, ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എൽ.എസ്.എ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ജവാദ് പി.എ പ്രസ്താവന പുറപ്പെടുവിച്ചു.
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളുടെ മറവിൽ ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതും കമ്മീഷനുള്ളിലെ ജനാധിപത്യപരമായ കൂടിയാലോചനകൾ ലംഘിച്ച് ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതുമാണ് വ്യാപകമായ ജനരോഷത്തിന് കാരണമായിരിക്കുന്നത്. മറ്റു തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പുകൾ മറികടന്ന് ഡാറ്റ കേന്ദ്രീകൃതമാക്കാനും വോട്ടവകാശം റദ്ദാക്കാനും കമ്മീഷൻ തലവൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ പ്രതിപക്ഷ കക്ഷികളും വിദ്യാർത്ഥി യുവജന സംഘടനകളും ഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ തെരുവിലിറങ്ങിയിരിക്കുകയാണ്. ഈ പോരാട്ടങ്ങൾക്ക് പുതിയ ഊർജ്ജം പകർന്നുകൊണ്ടാണ് ദ്വീപിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ എൽ.എസ്.എ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാധികാരവും സ്വതന്ത്ര സ്വഭാവവും വീണ്ടെടുക്കാൻ കമ്മീഷൻ തലവനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും എസ്.ഐ.ആർ പ്രക്രിയ സുതാര്യമായി പുനഃപരിശോധിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയും വോട്ടവകാശവും സംരക്ഷിക്കുന്നതിനായി ഉയർന്നു വരുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും ലക്ഷദ്വീപിലെ വിദ്യാർത്ഥി സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകുമെന്ന് എൽ.എസ്.എ കേന്ദ്ര നേതൃത്വം അറിയിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കും പ്രവർത്തനശൈലിക്കുമെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (LSA). കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പോലൊരു ഭരണഘടനാ സ്ഥാപനത്തിന്റെ സുതാര്യതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും, ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എൽ.എസ്.എ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ജവാദ് പി.എ പ്രസ്താവന പുറപ്പെടുവിച്ചു.