ന്യൂഡൽഹി: ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി (LTCC) പ്രസിഡന്റും ലക്ഷദ്വീപ് പാർലമെന്റ് അംഗവുമായ അഡ്വ. ഹംദുള്ള സയീദ് എം.പിയും മറ്റ് കോൺഗ്രസ് നേതാക്കളും ചേർന്ന് ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ വെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ശ്രീ. മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു. ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കുന്നതിനായി ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ കോൺഗ്രസ് എം.പിമാർക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കൾ അദ്ദേഹത്തിന് നിവേദനം സമർപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here