
കവരത്തി: ലക്ഷദ്വീപിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് ശക്തമാക്കി. ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ചിരുന്ന മഞ്ഞ അലേർട്ട് ഒഴിവാക്കി ദ്വീപിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പ്രദേശത്ത് ശക്തമായ കാറ്റിനും 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. മോശം കാലാവസ്ഥ മുന്നിൽ കണ്ട് ദ്വീപ് നിവാസികളും അധികൃതരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.
















