
അഗത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനദ്രോഹ നടപടികൾക്കെതിരെയും, അതിന് കൂട്ടുനിൽക്കുന്ന ലക്ഷദ്വീപ് എംപിക്കെതിരെയും ശക്തമായ പ്രതിഷേധവുമായി എൻ.സി.പി (ശരദ് പവാർ) അഗത്തി യൂണിറ്റ്. ഡി. സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എൻ.സി.പി (എസ് പി) ഓഫീസിൽ നിന്നാണ് ആരംഭിച്ചത്.
പ്രതിഷേധ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.സി.പി (എസ് പി) മുൻ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി എം.പി. നസീർ നിർവ്വഹിച്ചു. എൻ.സി.പി (എസ് പി) അഗത്തി ഘടകം പ്രസിഡന്റ് മുഹമ്മദ് ഹനീഫ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. എൻ.വൈ.സി സ്റ്റേറ്റ് പ്രസിഡന്റ് എഫ്.എം. അബ്ദുൽ റഹ്മാൻ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. എൻ.സി.പി (എസ് പി) അഗത്തി ഘടകം വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖ് ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി. ദ്വീപിലെ നിലവിലെ ഭരണകൂട നയങ്ങൾക്കെതിരെ വലിയ ജനവികാരമാണ് മാർച്ചിൽ ഉടനീളം പ്രതിഫലിച്ചത്.
















