
ആന്ത്രോത്ത്: ഇലക്ട്രിക്കൽ സബ് ഡിവിഷൻ പരിധിയിൽ വരും ദിവസങ്ങളിൽ ശക്തമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചു. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി നിലവിലുള്ള എച്ച്.എസ്.ഡി (HSD) ഓയിൽ സ്റ്റോക്ക് അടുത്ത ഒരു ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ എന്നതിനാലാണ് ഈ അടിയന്തര നടപടി. ആന്ത്രോത്തിലേക്ക് എത്തിക്കേണ്ട അടുത്ത ഓയിൽ ശേഖരം വൈകുന്ന പശ്ചാത്തലത്തിൽ, പുതിയ സ്റ്റോക്ക് എത്തുന്നതുവരെ എല്ലാ ദിവസവും രാവിലെ 08:00 മണി മുതൽ വൈകുന്നേരം 06:00 മണി വരെ പൂർണ്ണമായും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) അറിയിച്ചു.
















