കവരത്തി: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദത്തിന്റെ ഫലമായി ലക്ഷദ്വീപ് മേഖലയിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 2026 മെയ് 16 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Advertisement

​ഈ സാഹചര്യത്തിൽ അപകടസാധ്യത ഒഴിവാക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് ലക്ഷദ്വീപ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും കാലാവസ്ഥാ വകുപ്പും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തീരദേശവാസികളും കപ്പൽ യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here