അമിനി: ദ്വീപിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, അമിനി ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ പുതിയ റേഡിയോ വിഷിയോഗ്രാഫി (RVG) ഡെന്റൽ ഡിജിറ്റൽ എക്സ്-റേ സംവിധാനം പ്രവർത്തനം ആരംഭിച്ചു. ലക്ഷദ്വീപ് പാർലമെന്റ് അംഗം അഡ്വ. മുഹമ്മദ് ഹംദുള്ള സഈദാണ് എം.പി. ഫണ്ട് (MPLAD) ഉപയോഗിച്ച് ലഭ്യമാക്കിയ ഈ പുതിയ ഉപകരണം നാടിന് സമർപ്പിച്ചത്.

​ദ്വീപ് നിവാസികൾക്ക് അത്യാധുനിക രീതിയിലുള്ള ദന്തചികിത്സാ സൗകര്യങ്ങൾ ഇനി അമിനിയിൽ തന്നെ ലഭ്യമാകും. കൃത്യതയാർന്ന രോഗനിർണ്ണയത്തിനും പെട്ടെന്നുള്ള ചികിത്സയ്ക്കും ഈ ഡിജിറ്റൽ എക്സ്-റേ സംവിധാനം വലിയ രീതിയിൽ സഹായകമാകും. പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമായിരിക്കുന്നത്.

​ചടങ്ങിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും പങ്കെടുത്തു. ജനങ്ങൾക്ക് മികച്ചതും കാര്യക്ഷമവുമായ ആരോഗ്യ സേവനങ്ങൾ നൽകാൻ ഇത്തരം പദ്ധതികൾ തുടരുമെന്നും, അമിനിയിലെ ആരോഗ്യ മേഖലയുടെ വികസനത്തിൽ ഇ ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്നും ഉദ്ഘാടന വേളയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here